പ്രചാരണത്തിന് ശ്രീരാമന്റെ ചിത്രങ്ങൾ; നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് പരാതി നൽകി
Tuesday, April 16, 2024 10:48 PM IST
മുംബൈ: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീരാമന്റെ ചിത്രങ്ങൾ ഉപയോഗിച്ചെന്ന് ആരോപിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
നാഗ്പൂരിൽ നടത്തിയ പ്രചാരണത്തിന് ശ്രീരാമന്റെ ചിത്രങ്ങൾ ഉപയോഗിച്ചെന്നാണ് പരാതി. മണ്ഡലത്തിൽ ബിജെപി വിദ്വേഷ ജനകമായ പോസ്റ്ററുകൾ ഉപയോഗിക്കുന്നു. നിതിൻ ഗഡ്കരി, മോഹൻ മതെ എംഎൽഎ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.
ആർഎസ്എസ് ആസ്ഥാനം സ്ഥിതിചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ തവണ രണ്ട് ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗഡ്കരിയുടെ വിജയം. ഇത്തവണ നാഗ്പൂർ വെസ്റ്റിലെ സിറ്റിംഗ് എംഎൽഎ വികാസ് താക്കറെയാണ് കോൺഗ്രസ് സ്ഥാനാർഥി.