കണ്ണൂരില്‍ കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒ ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് പരാതി
Saturday, April 20, 2024 9:58 AM IST
കണ്ണൂര്‍: വീട്ടിലെ വോട്ടില്‍ കളളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. കണ്ണൂര്‍ മണ്ഡലത്തില്‍ കെ.കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി.കമലാക്ഷി എന്ന വ്യക്തി വോട്ട് ചെയ്തെന്നാണ് ആക്ഷേപം.
കോണ്‍ഗ്രസ് അനുഭാവിയായ ബിഎല്‍ഒയായ ഗീത ഇടപെട്ട് കള്ളവോട്ട് ചെയ്യിച്ചെന്ന് ആരോപിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. കണ്ണൂര്‍ മണ്ഡലത്തിലെ 70-ാം നമ്പര്‍ ബൂത്തിലാണ് സംഭവം.
86 വയസുകാരിയായ കെ.കമലാക്ഷിയാണ് വീട്ടിലെ വോട്ടിന് അപേക്ഷിച്ചിരുന്നത്. ബൂത്ത് പരിധിയിലെ അങ്കണവാടി ടീച്ചറായ ഗീതയാണ് ഇവരുടെ പേര് ചേര്‍ത്തിരുന്നത്.
എന്നാല്‍ യഥാര്‍ഥ വോട്ടറെക്കൊണ്ട് വോട്ട് ചെയ്യിക്കാതെ വി.കമലാക്ഷി എന്ന മറ്റൊരാളെക്കൊണ്ട് ഇവര്‍ വോട്ട് ചെയ്യിച്ചെന്നാണ് പരാതി. പോളിംഗ് ഉദ്യോഗസ്ഥരുമായി വ്യാജ വോട്ടറുടെ വീട്ടിലെത്തിച്ച് വോട്ട് രേഖപ്പെടുത്തിയത് ഗീത ഇടപെട്ടാണെന്നാണ് ആരോപണം.