നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ട്: ഇ.പി.ജയരാജന്
Saturday, April 20, 2024 11:35 AM IST
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന്. കോണ്‍ഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട് 800 കോടിയുടെ അഴിമതിയാണ് നടന്നതെന്ന് ഇ.പി പറഞ്ഞു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഇ.പി ചോദിച്ചു. ഈ ചോദ്യം സ്വയം ചോദിച്ച ശേഷം വേണം രാഹുല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ സംസാരിക്കാന്‍.
പിണറായിയെ അറസ്റ്റ് ചെയ്യാന്‍ ഇഡി തയാറാകാത്തത് എന്തുകൊണ്ടാണെന്നാണ് രാഹുല്‍ കേരളത്തില്‍ വന്ന് പറയുന്നത്. രാഹുലിന്റെ പ്രസ്താവന ബിജെപി വിരുദ്ധ പൊതുവേദിയെ ദുര്‍ബലപ്പെടുത്തുമെന്നും ഇ.പി പ്രതികരിച്ചു.