ലോക്പോൾ സർവേ: കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റം; ആശങ്കയില്ലെന്ന് ബിജെപി
Saturday, April 20, 2024 3:20 PM IST
ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസിന് വൻ മുന്നേറ്റമുണ്ടാകുമെന്നു സർവേ പ്രവചനം. 15 മുതൽ 17 സീറ്റ് വരെ കോൺഗ്രസിന് കിട്ടുമെന്നാണ് ലോക്പോൾ സർവേ പ്രവചനം.
ബിജെപിക്ക് 11 മുതൽ 13 സീറ്റ് വരെ കിട്ടാമെന്നും സർവേ ഫലം. 28 സീറ്റാണ് കർണാടകയിലുള്ളത്. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഏജൻസിയാണ് ലോക്പോൾ.
തെലങ്കാനയിലും കോൺഗ്രസ് വൻ നേട്ടമുണ്ടാക്കുമെന്നും ലോക്പോൾ പ്രവചിക്കുന്നു. 13 മുതൽ 15 സീറ്റ് വരെ കോൺഗ്രസിനു ലഭിക്കാം. ബിആർഎസ് ഒരു സീറ്റിലൊതുങ്ങും. അല്ലെങ്കിൽ അതുമുണ്ടാകില്ല. ബിജെപിക്ക് രണ്ടുമുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം.17 സീറ്റാണ് തെലങ്കാനയിലുള്ളത്.
അതേസമയം, സര്‍വേ ഫലം കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര തളളി. ഫലത്തില്‍ ബിജെപിക്ക് ആശങ്കയില്ല. ബിജെപി-ജെഡിഎസ് സഖ്യം പരസ്പരം സഹായിക്കും. കർണാടകയിൽ 28-ല്‍ 28 സീറ്റും നേടാനാണ് ലക്ഷ്യം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരായ ജനവികാരം കൂടി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും വിജയേന്ദ്ര കൂട്ടിച്ചേര്‍ത്തു.