പോളിംഗ് ബൂത്തിൽ ആൾക്കൂട്ടം; വിജയ്ക്ക് എതിരെ പരാതി
Saturday, April 20, 2024 5:56 PM IST
ചെന്നൈ: ആൾക്കൂട്ടവുമായി പോളിംഗ് ബൂത്തിൽ കയറിയ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ പരാതി. ഇരുന്നൂറിലധികം പേരുമായി പോളിംഗ് ബൂത്തിൽ കയറി പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചു എന്ന് ആരോപിച്ചാണ് പരാതി.
വെള്ളിയാഴ്ച വിജയ് വോട്ടു ചെയ്യാനായി നീലാങ്കരയിലെ ബൂത്തിലെത്തിയപ്പോൾ വൻ ജനക്കൂട്ടം തടിച്ചുകൂടി. വോട്ടു ചെയ്യാനെത്തിയപ്പോൾ ഒപ്പം ആളെക്കൂട്ടി മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചെന്നും ഇത്ചട്ടലംഘനമാണെന്നും പരാതിയിൽ പറയുന്നു.
ഒരു സാമൂഹിക പ്രവര്ത്തകൻ ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു.