ഗുജറാത്തിൽ ലോക്സഭയിലേക്ക് 227 മത്സരാർഥികൾ, നിയമസഭയിലേക്ക് 13
Sunday, April 21, 2024 4:16 AM IST
ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദേശമായ ഗുജറാത്തിൽ 26 ലോക്സഭാ മണ്ഡലങ്ങളിലേക്ക് 227 മത്സരാർഥികൾ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചു.
13 പേർ നിയമസഭാ ഉപതെരഞ്ഞെടുപ്പിലേക്കും പത്രിക നല്കി. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 22 ആണ്. മേയ് ഏഴിനാണ് വോട്ടെടുപ്പ്.