രാഹുൽ ഗാന്ധിയുടെ കേരളാ സന്ദർശനം റദ്ദാക്കി
Sunday, April 21, 2024 9:35 PM IST
ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങൾ മൂലം രാഹുൽ ഗാന്ധിയുടെ നാളത്തെ കേരളാ സന്ദർശനം റദ്ദാക്കി.
കെ.സി.വേണുഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ചിരുന്ന പൊതു യോഗവും റദ്ദാക്കിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഞായറാഴ്ച മധ്യപ്രദേശിലെ സത്നയിലും ജാർഖണ്ഡിലെ റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും രാഹുൽ പങ്കെടുത്തിരുന്നില്ല.
പെട്ടന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം ഡോക്ടർമാർ രാഹുലിന് വിശ്രമം നിർദേശിക്കുകയായിരുന്നു.