ടി.എൻ. പ്രതാപൻ, എം.പി. വിൻസെന്റ് തുടങ്ങിയവർ കൂടെ നടന്ന് ചതിക്കുന്നവർ: പത്മജ വേണുഗോപാൽ
Sunday, May 5, 2024 5:34 AM IST
തൃശൂർ: കോൺഗ്രസ് നേതാക്കളായ ടി.എൻ. പ്രതാപൻ, എം.പി. വിൻസെന്റ് തുടങ്ങിയവർ കൂടെ നടന്ന് ചതിക്കുന്നവരാണെന്ന് പത്മജ വേണുഗോപാൽ. ഇവർ സയാമീസ് ഇരട്ടകളെപ്പോലെ ആണെന്നും പത്മജ പരിഹസിച്ചു.
ഇതിനെതിരേ പാർട്ടിയിൽ പരാതി കൊടുത്താൽ അത് പരിഗണിക്കാതെ ചവിറ്റു കുട്ടയിൽ എറിയും. ഒരു അഖിലേന്ത്യാ കോൺഗ്രസ് ഗ്രൂപ്പ് നേതാവിന്റെ പിൻബലത്തിൽ ഇത്തരം ചതിയന്മാർക്ക് കൂടുതൽ സ്ഥാനങ്ങളും പാർട്ടിയിൽ ലഭിക്കുമെന്ന് അവർ കുറ്റപ്പെടുത്തി.
തൃശൂരിൽ തെരഞ്ഞെടുപ്പിൽ വീഴ്ചയുണ്ടായെന്ന കെ. മുരളീധരന്റെ പ്രതികരണത്തിനു പിന്നാലെയാണ് പത്മജയുടെ പ്രതികരണം. കെപിസിസി യോഗത്തിലാണ് കെ. മുരളീധരൻ തൃശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ രംഗത്തെത്തിയത്.