തെലുങ്കാനയിൽ ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു
Monday, May 20, 2024 1:04 AM IST
ഹൈദരാബാദ്: തെലുങ്കാനയിലെ വികാരാബാദ് ജില്ലയിൽ ഇടിമിന്നലേറ്റ് വ്യത്യസ്ത സംഭവങ്ങളിലായി മൂന്ന് പേർ മരിച്ചു. വികാരാബാദ് ജില്ലയിലെ യലാൽ മണ്ഡലത്തിലെ രണ്ട് ഗ്രാമങ്ങളിലാണ് സംഭവം.
കൃഷിയിടത്തിൽ നിന്ന രണ്ടുപേരും മരത്തിന്റെ ചുവട്ടിൽ നിന്ന ഒരാളുമാണ് മരിച്ചത്. 26 നും 40 നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്.
ഞായറാഴ്ച തെലുങ്കാനയിലെ ഭദ്രാദ്രി കോതഗുഡെം, ഖമ്മം, നൽഗൊണ്ട, സൂര്യപേട്ട്, സിദ്ദിപേട്ട്, യാദാദ്രി ഭുവൻഗിരി, രംഗറെഡ്ഡി, ഹൈദരാബാദ്, മേഡ്ചൽ മൽക്കാജ്ഗിരി, വികാരാബാദ്, മേദക്, നാഗർകുർണൂൽ, വനപർത്തി എന്നി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടും ശക്തമായ കാറ്റോടും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.