ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ സൈ​നി​ക​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണം: രാ​ജ്യാ​ന്ത​ര കോ​ട​തി
ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ സൈ​നി​ക​ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്ക​ണം: രാ​ജ്യാ​ന്ത​ര കോ​ട​തി
Saturday, May 25, 2024 2:52 AM IST
കലിഫോർണിയ: ഗാ​സ​യി​ലെ ഇ​സ്ര​യേ​ൽ സൈ​നി​ക ന​ട​പ​ടി നി​ർ​ത്തി​വ​യ്ക്കാ​ൻ രാ​ജ്യാ​ന്ത​ര നീ​തി​ന്യാ​യ കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. തെ​ക്ക​ൻ ഗാ​സ​യി​ലെ റാ​ഫ​യി​ലെ സൈ​നി​ക ന​ട​പ​ടി നി​ര്‍​ത്തി​വ​യ്ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വ്. സ​ഹാ​യ​മെ​ത്തി​ക്കാ​ൻ റാ​ഫ അ​തി​ർ​ത്തി തു​റ​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം കോ​ട​തി നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ ത​ള്ളി. കോ​ട​തി ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന് മി​നി​റ്റു​ക​ൾ​ക്ക​കം ഇ​സ്ര​യേ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ റാ​ഫ ന​ഗ​ര​ത്തി​ൽ നി​ര​വ​ധി ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി.

ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ 35000ല​ധി​കം ആ​ളു​ക​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഭ​യാ​ർ​ഥി ക്യാ​ന്പു​ക​ൾ വ​രെ ഇ​സ്ര​യേ​ൽ ആ​ക്ര​മി​ച്ചി​രു​ന്നു. നി​ര​വ​ധി സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<