സോണിയയും രാഹുലും വോട്ട് രേഖപ്പെടുത്തി
Saturday, May 25, 2024 10:33 AM IST
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് തുടരുന്നതിനിടെ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വോട്ട് രേഖപ്പെടുത്തി. രാവിലെ ന്യൂഡല്‍ഹി മണ്ഡലത്തിലെ നിര്മാണ് ഭവന് ബൂത്തിലെത്തിയാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്.
മണ്ഡലത്തില്‍ ആംആദ്മി പാർട്ടിയുടെ സ്ഥാനാര്‍ഥിയായ സോംനാഥ് ഭാരതി ആണ് ഇന്ത്യാ സഖ്യത്തിന് വേണ്ടി മത്സരിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രി സുഷമാ സ്വരാജിന്റെ മകള്‍ ബാന്‍സുരി സ്വരാജ് ആണ് ബിജെപി സ്ഥാനാര്‍ഥി.
യുപി, ബിഹാർ, ബംഗാൾ, ഹരിയാന, ഒഡീഷ, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ ജമ്മു കാഷ്മീരിലെയും 58 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ആകെ 11 കോടി വോട്ടർമാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക. 889 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്.