ബാർകോഴ വിവാദം; ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
Tuesday, May 28, 2024 5:37 AM IST
തിരുവനന്തപുരം: ബാർകോഴ വിവാദത്തിൽ ഓഡിയോ സന്ദേശമിട്ട ഗ്രൂപ്പിലെ മറ്റു ബാറുടമകളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ശേഷം ബാര്‍ ഹോട്ടല്‍ അസോസിയേഷന് ഭാരവാഹികളുടെ മൊഴിയും രേഖപ്പെടുത്തും.
ബാർകോഴയിലെ വിവാദ ഓഡിയോ സന്ദേശമിട്ട ബാറുടമ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ അനി മോനില്‍ നിന്ന് നേരത്തെ മൊഴിയെടുത്തിരുന്നു. ശബ്ദ രേഖ അനിമോൻ നിഷേധിച്ചിട്ടില്ല.
പണം പിരിക്കാന്‍ സംസ്ഥാന പ്രസിഡന്റ് സമ്മര്‍ദം ചെലുത്തി. കെട്ടിടം വാങ്ങാന്‍ ഇടുക്കിയില്‍ നിന്ന് 50 ലക്ഷം രൂപ പിരിക്കണമെന്നായിരുന്നു ആവശ്യം.
പിരിവ് നടക്കാത്തതിനാൽ തന്റെ നേരെ വിമർശനം ഉണ്ടായി. ആ സമ്മർദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ പറയുന്നു. അന്ന് താൻ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമയില്ല. 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേയയിട്ടത്. ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താത്പര്യമുണ്ടായിരുന്നില്ല.
അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. കോഴ നല്കാന് ആയിരുന്നില്ല പണമെന്നും മൊഴിയിലുണ്ട്.