അശോക് ഗെഹ്ലോട്ടിന്റെ മകൻ രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു
Wednesday, June 5, 2024 1:08 AM IST
ജയ്പുർ: രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകൻ വൈഭവ് ഗെഹ്ലോട്ട് രണ്ട് ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ടു. ജലോർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുമാണ് വൈഭവ് മത്സരിച്ചത്.
പിതാവിന് വളരെ വലിയ പിന്തുണയുള്ള മണ്ഡലത്തിൽ നിന്നും മത്സരിച്ച വൈഭവ് ഗെഹ്ലോട്ട് ബിജെപിയുടെ ലുംബറത്തോട് ആണ് പരാജയപ്പെട്ടത്. ലുംബറാം 7,96,783 വോട്ടുകൾ നേടിയപ്പോൾ വൈഭവിന് 5,95,240 വോട്ടുകൾ ലഭിച്ചു.
"തെരഞ്ഞെടുപ്പ് ഫലം നമ്മുടെ മുന്നിലുണ്ട്. ജലോർ ബുദ്ധിമുട്ടുള്ള സീറ്റാണ്. കഴിഞ്ഞ 20 വർഷമായി കോൺഗ്രസിന് ഈ സീറ്റ് നേടാൻ കഴിഞ്ഞില്ല, എന്നാൽ ഇവിടെ നിന്ന് മത്സരിക്കാൻ പാർട്ടി എന്നോട് നിർദ്ദേശിച്ചു'വെന്ന് വൈഭവ് പറഞ്ഞു.
എല്ലാ പാർട്ടി പ്രവർത്തകർക്കും നേതാക്കളുടെയും കഠിനാധ്വാനത്തിന് നന്ദി അറിയിക്കുന്നു. വിജയിച്ച സ്ഥാനാർഥി ലുംബറാമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.