പേ​മ ഖ​ണ്ഡു വീ​ണ്ടും അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​കും
പേ​മ ഖ​ണ്ഡു വീ​ണ്ടും അ​രു​ണാ​ച​ല്‍ പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യാ​കും
Wednesday, June 12, 2024 6:54 PM IST
ഇ​റ്റാ​ന​ഗ​ര്‍: അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ന്റെ മു​ഖ്യ​മ​ന്ത്രി​യാ​യി ബി​ജെ​പി് നേ​താ​വ് പേ​മ ഖ​ണ്ഡു വീ​ണ്ടും അ​ധി​കാ​ര​മേ​ല്‍​ക്കും. ഇ​റ്റാ​ന​ഗ​റി​ല്‍ ചേ​ര്‍​ന്ന ബി​ജെ​പി നി​യ​മ​സ​ഭ ക​ക്ഷി യോ​ഗ​ത്തി​ല്‍ പേ​മ ഖ​ണ്ഡു​വി​നെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദും ത​രു​ണ്‍ ച​ഗും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. പേ​മ ഖ​ണ്ഡു വൈ​കാ​തെ ഗ​വ​ര്‍​ണ​റെ ക​ണ്ട് സ​ര്‍​ക്കാ​ര്‍ രൂ​പി​ക​രി​ക്കാ​ന്‍ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും.

വ്യാ​ഴാ​യ്ച​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. അ​ഞ്ചാം ത​വ​ണ​യാ​ണ് ഖ​ണ്ഡു അ​രു​ണാ​ച​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​ത്.

സം​സ്ഥാ​ന​ത്ത് മി​ക​ച്ച വി​ജ​യ​മാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി നേ​ടി​യ​ത്. ആ​കെ​യു​ള്ള 60 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 46 എ​ണ്ണ​ത്തി​ലും വി​ജ​യി​ച്ചാ​ണ് പാ​ര്‍​ട്ടി വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.
Related News
<