ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി പോ​യ തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​നം തോ​ട്ടി​ല്‍ വീ​ണു
ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി പോ​യ തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​നം തോ​ട്ടി​ല്‍ വീ​ണു
Wednesday, June 12, 2024 9:01 PM IST
ആ​ല​പ്പു​ഴ: ഗൂ​ഗി​ള്‍ മാ​പ്പ് നോ​ക്കി പോ​യ സം​ഘം വീ​ണ്ടും തോ​ട്ടി​ല്‍ വീ​ണു. തെ​ല​ങ്കാ​ന സ്വ​ദേ​ശി​ക​ളു​ടെ വാ​ഹ​ന​മാ​ണ് തോ​ട്ടി​ല്‍ വീ​ണ​ത്.

മ​ധു​ര​യി​ല്‍ നി​ന്ന് കൊ​ല്ലം ആ​ല​പ്പു​ഴ വ​ഴി മൂ​ന്നാ​റി​ലേ​ക്കു പോ​വു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ചേ​ര്‍​ത്ത​ല ത​ണ്ണീ​ര്‍​മു​ക്കം റോ​ഡി​ല്‍ ക​ട്ട​ച്ചി​റ ജം​ഗ്ഷ​നു തെ​ക്കു​വ​ശം ക​ള​രി​ക്ക​ല്‍ സ്റ്റു​ഡി​യോ ഹെ​ല്‍​ത്ത് സെ​ന്‍റർ റോ​ഡ് തീ​രു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

ഹെ​ല്‍​ത്ത് സെ​ന്റ​റി​നു സ​മീ​പം എ​ത്തി​യ​പ്പോ​ള്‍ ഗൂ​ഗി​ള്‍ മാ​പ്പി​ല്‍ ലൊ​ക്കേ​ഷ​ന്‍ കാ​ണി​ക്കു​ന്ന​ത് നി​ന്നു​വെ​ന്നാ​ണ് യു​വാ​ക്ക​ള്‍ പ​റ​ഞ്ഞ​ത്. പി​ന്നീ​ട് വാ​ഹ​നം തി​രി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണു പു​റ​കു​വ​ശ​ത്തെ ട​യ​ര്‍ തോ​ട്ടി​ലേ​ക്ക് ഇ​റ​ങ്ങി​യ​ത്. പി​ന്നീ​ട് ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്തോ​ടെ തോ​ട്ടി​ല്‍​നി​ന്നു വാ​ഹ​നം ക​യ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<