കുവൈറ്റ് തീപിടിത്തം: അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി മന്ത്രി കെ.എസ്. മസ്താൻ
Thursday, June 13, 2024 4:51 PM IST
ചെന്നൈ: കുവൈറ്റിലെ മംഗഫിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് തമിഴ്നാട് സ്വദേശികൾ മരിച്ചതായി പ്രവാസിക്ഷേമ മന്ത്രി കെ.എസ്. മസ്താൻ. തഞ്ചാവൂർ, രാമനാഥപുരം, വില്ലുപുരം സ്വദേശികളായ രാമ കറുപ്പൻ, വീരസാമി മാരിയപ്പൻ, ചിന്നദുരൈ കൃഷ്ണമൂർത്തി, മുഹമ്മദ് ഷെരീഫ്, ഗുനാഫ് റിച്ചാർഡ് റായ് എന്നിവരാണ് മരിച്ചത്.
ഇന്ത്യൻ എംബസിയിൽ നിന്ന് ഔദ്യോഗികമായി വിവരങ്ങൾ ലഭിച്ചിട്ടില്ല. എന്നാൽ കുവൈറ്റിലെ തമിഴ് സംഘടനകളാണ് മരിച്ചവരുടെ വിവരങ്ങൾ കൈമാറിയത്. വിദേശത്തെ തമിഴ് സംഘടനകൾ നൽകിയ വിവരങ്ങൾ പ്രകാരം മരിച്ചവരെ തിരിച്ചറിയാൻ കാലതാമസം വരും.
ഔദ്യോഗിക അറിയിപ്പ് ലഭിച്ചാലുടൻ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.