അജിത് ഡോവല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരും
Thursday, June 13, 2024 6:24 PM IST
ന്യൂഡല്‍ഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവലിനെ വീണ്ടും നിയമിച്ച് കേന്ദ്രം. കഴിഞ്ഞ പത്തുവര്‍ഷമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍ തുടരുകയാണ് അദ്ദേഹം.
കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത് ഡോവല്‍. സുരക്ഷാ ഉപദേഷ്ടാവിന്റെ ചുമതലയിലെത്തും മുന്‍പ് ഇന്റലിജന്‍സ് ബ്യൂറോ മേധാവിയായിരുന്നു.
കാണ്ഡഹാര്‍ രക്ഷാദൗത്യം, 2016 ലെ സര്‍ജിക്കല്‍ സ്ട്രൈക്ക്, 2019ലെ ബാലാക്കോട്ട് ആക്രമണം എന്നീ ദൗത്യങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഡോവല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി തുടരാന്‍ താല്പര്യമില്ലെന്ന് ഡോവല്‍ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഡോവന് തന്നെ തുടരണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.