ഗുരുവായൂർ ക്ഷേത്രത്തിലെ നിവേദ്യത്തിൽ പവർ ബാങ്ക്; പോലീസ് അന്വേഷണം ആരംഭിച്ചു
Sunday, June 23, 2024 2:12 AM IST
തൃശൂർ: ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലിനുള്ളിൽ നിന്നും പൂജിച്ചു പുറത്തെത്തിച്ച നിവേദ്യത്തിൽ പവർബാങ്ക് കണ്ടെത്തി. തുടർന്ന് ക്ഷേത്രത്തിൽ പുണ്യാഹം നടത്തി. നിവേദ്യത്തിൽ പൂജായോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതോടെയാണ് ക്ഷേത്രത്തിൽ പുണ്യാഹം നടത്തിയത്.
ക്ഷേത്രത്തിനുള്ളിലേക്ക് ഇലക്ട്രോണിക്ക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഇത് ഉറപ്പുവരുത്തുന്നതിനായി ക്ഷത്രത്തിൽ മെറ്റൽ ഡിറ്റക്ടറിലൂടെയാണ് ഭക്തർക്ക് ഉൾപ്പെടെ പ്രവേശനം.
ഈ സാഹചര്യത്തിലാണ് പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള പവർ ബാങ്ക് നിവേദ്യത്തിൽനിന്നും കണ്ടെടുക്കുന്നത്. സംഭവത്തിൽ ശുവായൂർ ദേവസ്വം പോലിസിൽ വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.