അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്; ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു
അ​മേ​രി​ക്ക​യി​ൽ വെ​ടി​വ​യ്പ്പ്; ഇ​ന്ത്യ​ക്കാ​ര​ൻ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു
Sunday, June 23, 2024 1:00 PM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സി​ലെ അ​ർ​ക്ക​ൻ​സാ​സി​ൽ ക​ട​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ ആ​ന്ധ്രാ​പ്ര​ദേ​ശ് സ്വ​ദേ​ശി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ മ​രി​ച്ചു. ബ​പ​ട്‌​ല ജി​ല്ല​ക്കാ​ര​നാ​യ ദാ​സ​രി ഗോ​പീ​കൃ​ഷ്ണ(32) ആ​ണ് മ​രി​ച്ച​ത്.

അ​ർ​ക്ക​ൻ​സാ​സി​ലെ ചെ​റി​യ പ​ട്ട​ണ​മാ​യ ഫോ​ർ​ഡി​സി​ലെ മാ​ഡ് ബു​ച്ച​ർ എ​ന്ന ക​ട​യി​ൽ ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജൂ​ൺ 21നാ​ണ് വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

ബി​ല്ലിം​ഗ് കൗ​ണ്ട​റി​ലു​ണ്ടാ​യി​രു​ന്ന ഗോ​പീ​കൃ​ഷ്ണ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​ദ്ദേ​ഹം മ​രി​ച്ച​ത്. ദാ​സ​രി ഗോ​പീ​കൃ​ഷ്ണ​യ്ക്ക് ഭാ​ര്യ​യും ഒ​രു മ​ക​നു​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<