ഹാട്രിക് വിജയവുമായി ഇന്ത്യന്‍ വനിതകള്‍ ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരി
Sunday, June 23, 2024 8:25 PM IST
ബംഗളൂരു: ചിന്നസാമി സ്റ്റേഡിയത്തില്‍ നടന്ന മൂന്നാം മത്സരത്തിലും വിജയിച്ചതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ സമ്പൂര്‍ണ വിജയം നേടി ഇന്ത്യന്‍ വനിതകള്‍.
ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം 56 പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 90 റണ്‍സാണ് താരം നേടിയത്.
42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും തിളങ്ങി.രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ അരുണ്ഡതി റെഡ്ഡിയുടെയും ദീപ്തി ശര്‍മ്മയുടെയും പ്രകടനവും വിജയത്തില്‍ നിര്‍ണായകമായി.
ആദ്യ മത്സരത്തില്‍ 143 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. നാല് റണ്‍സിനായിരുന്നു രണ്ടാം മത്സരത്തിലെ ജയം.