തിരുവനന്തപുരത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
Wednesday, July 17, 2024 7:57 AM IST
മര്യനാട്: തിരുവനന്തപുരം മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അര്‍ത്തിയില്‍ പുരയിടത്തില്‍ അലോഷ്യസ് ആണ് മരിച്ചത്.
മത്സ്യബന്ധനത്തിന് പോകുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. അലോഷ്യഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അലോഷ്യസിനൊപ്പം ഉണ്ടായിരുന്ന മൂന്നു പേര് നീന്തിരക്ഷപ്പെട്ടു.