കുണ്ടന്നൂര്‍ - തേവര മേല്‍പ്പാലം; ആക്ഷേപങ്ങള്‍ പരിശോധിക്കണം: മന്ത്രി മുഹമ്മദ് റിയാസ്
Wednesday, July 24, 2024 6:49 AM IST
കൊച്ചി: എറണാകുളം ജില്ലയിലെ കുണ്ടന്നൂര്‍ - തേവര മേല്‍പ്പാലം അറ്റക്കുറ്റപണിയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ പരിശോധിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
അറ്റക്കുറ്റപണിയില് അപാകത സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് ദേശീയപാത വിഭാഗം ചീഫ് എൻജിനിയർക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.
പാലം ശരിയായ രീതിയില്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അറ്റക്കുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കാനും നിര്‍ദ്ദേശം നല്കി.