പ്ലസ് വണ്‍ സീറ്റു പ്രതിസന്ധി; കണക്കുകൾ ഹാജരാക്കണം: ഹൈക്കോടതി
Friday, July 26, 2024 8:28 PM IST
കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റു പ്രതിസന്ധിയിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. സീറ്റുകളുടെ കുറവു സംബന്ധിച്ച കണക്കുകള്‍ സര്‍ക്കാർ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി.
മലബാര്‍ എഡ്യൂക്കേഷന്‍ മൂവ്മെന്റ് എന്ന സംഘടന നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. പ്ലസ് ടു സീറ്റും അപേക്ഷകരുടെ എണ്ണവും കൃത്യമായി അറിയിക്കണമെന്ന് കോടതി ഉത്തരവിട്ടു.
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനു ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ എന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ ഗവ പ്ലീഡര്‍ അറിയിച്ചു.
മലബാര്‍ മേഖലയില്‍ പുതിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളും അധിക ബാച്ചുകളും ആവശ്യപ്പെട്ടാണ് ഹര്‍ജി. കേസ് അടുത്തമാസം ഒന്നിന് വീണ്ടും പരിഗണിക്കും.