25 മീറ്റർ ഷൂട്ടിംഗില്‍ ഫൈനലിൽ ; ഹാട്രിക് നേട്ടത്തിനരികെ മനു ഭാക്കര്‍
Friday, August 2, 2024 5:34 PM IST
പാരീസ്: ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കര്‍. വനിതകളുടെ പ്രെസിഷന്‍ 25 മീറ്റര്‍ പിസ്റ്റൾ യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത് യുവതാരം ഫൈനൽപോരാട്ടത്തിന് യോഗ്യത നേടിയത്.
ആവേശകരമായ മത്സരത്തിൽ രണ്ടാം സ്ഥാനക്കാരിയായാണ് താരം ഫൈനലിലേക്ക് കടന്നത്. ശനിയാഴ്ചയാണ് ഫൈനൽ പോരാട്ടം. ഇതേയിനത്തിൽ മത്സരിച്ച ഇഷാ സിംഗ് 18-ാം സ്ഥാനക്കാരിയായി ഫൈനൽ കാണാതെ പുറത്തായി.
10 മീറ്റര്‍ എയര്‍ പിസ്റ്റൾ വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും വെങ്കലം നേടിയ മനു ഒരു ഒളിന്പിക്സില്‍ രണ്ട് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യൻ താരമായി ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു.