നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു
Saturday, August 3, 2024 8:25 PM IST
ന്യൂഡൽഹി: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി (84) അന്തരിച്ചു. ഡൽഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം.
വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് കഴിഞ്ഞ എഴു മാസമായി ചികിത്സയിലായിരുന്നു. ഭരതനാട്യം കലാകാരിയായിരുന്നു യാമിനി കൃഷ്ണമൂർത്തി.
പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങി നിരവധി പുരസ്കാരങ്ങൾ നൽകി രാജ്യം യാമിനിയെ ആദരിച്ചിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച രാവിലെ ഒമ്പതിന് യാമിനി സ്കൂൾ ഓഫ് ഡാൻസിൽ പൊതുദർശനത്തിന് വയ്ക്കും.