ആലപ്പുഴയിൽ യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Thursday, August 15, 2024 6:36 PM IST
ആലപ്പുഴ: ദളിത് യുവതിയെ മദ്യം നൽകി പീഡിപ്പിച്ചതായി പരാതി. ആലപ്പുഴ നഗരത്തിലാണ് സംഭവം.
പാലക്കാട് സ്വദേശിയായ 19 കാരിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പോലീസ് അറസ്റ്റു ചെയ്തു.
പെൺകുട്ടിയെ ജോലിക്കായി വിളിച്ചു വരുത്തിയായിരുന്നു പീഡനമെന്ന് പോലീസ് പറഞ്ഞു. ലോഡ്ജിലെത്തിച്ച് മദ്യം നൽകിയ ശേഷമായിരുന്നു ഇയാൾ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.