നാളെ ദളിത്-ആദിവാസി സംഘടനകളുടെ ഹർത്താൽ; പൊതു ഗതാഗതത്തെയും സ്കൂളുകളെയും ബാധിക്കില്ല
Tuesday, August 20, 2024 9:50 PM IST
ഇടുക്കി: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ദളിത്, ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച സംസ്ഥാന ഹർത്താൽ നാളെ. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ.
കേരളത്തിൽ പൊതു ഗതാഗതത്തെയും സ്കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയുടെ പ്രവർത്തനത്തെയും ഹർത്താൽ ബാധിക്കില്ല. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികൾ സംഘടിപ്പിക്കാൻ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. ബലം പ്രയോഗിച്ചോ, നിർബന്ധിച്ചോ ജനജീവിതം തടസപ്പെടുത്തില്ല. യാതൊരു അക്രമപ്രവർത്തനങ്ങളും നടത്താൻ പാടില്ലന്ന് പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.