ആരോപണങ്ങളിൽ നടപടിയെടുക്കേണ്ടത് സർക്കാർ: രൺജി പണിക്കർ
Sunday, August 25, 2024 6:06 PM IST
കൊച്ചി: രഞ്ജിത്തിനും നടൻ സിദ്ധിഖിനും എതിരേ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടപടിയെടുക്കേണ്ടത് സർക്കാരാണെന്ന് സംവിധായകനും നടനുമായ രൺജി പണിക്കർ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രഞ്ജിത്തും സിദ്ധിഖും രാജിവച്ചത് സ്വന്തം താത്പര്യപ്രകാരമായിരിക്കും. എല്ലാ മേഖലയിലും ഉള്ളതുപോലെ സിനിമ മേഖലയിലും പ്രശ്നങ്ങളുണ്ട്. സത്യം എന്താണെന്ന് കാലം തെളിയിക്കട്ടം.
ആരോപണം ഉയർന്നതിന്റെ പേരിൽ ഇരുവരെയും സിനിമയിൽ നിന്നും മാറ്റിനിർത്തണമെന്ന വാദത്തോടൊന്നും യോജിക്കുന്നില്ല. ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് വസ്തുത പുറത്തുവരട്ടെയെന്നും കുറ്റക്കാരെങ്കിൽ നിയമം അനുശാസിക്കുന്ന രീതിയിൽ ശിക്ഷിക്കട്ടെയെന്നും ഹേമ കമ്മീഷൻ റിപ്പോർട്ടിൽ എടുത്ത് ചാടിയുള്ള നടപടികളല്ല വേണ്ടതെന്നും രൺജി പണിക്കർ പറഞ്ഞു.