യുദ്ധത്തേക്കാൾ കൂടുതൽ മരണം റോഡപകടങ്ങളിൽ: കേന്ദ്രമന്ത്രി ഗഡ്കരി
Thursday, August 29, 2024 8:02 AM IST
ന്യൂഡൽഹി: യുദ്ധം, ഭീകരാക്രമണം എന്നിവയിലേക്കാൾ കൂടുതൽ ആളുകൾ ഇന്ത്യയിൽ റോഡ് അപകടങ്ങളിലൂടെ മരിക്കുന്നുണ്ടെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിൻ ഗഡ്കരി.
റോഡ് പദ്ധകളിൽ വിശദമായ പദ്ധതിരേഖ (ഡിപിആർ) തയാറാക്കാത്തതിനാൽ അപകടമേഖലകളുടെ എണ്ണം കൂടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പ്രതിവർഷം അഞ്ച് ലക്ഷം വാഹനാപകടങ്ങളാണുണ്ടാകുന്നത്. ഇതിൽ 1.5 ലക്ഷം പേർ മരിക്കുന്നു. മൂന്നുലക്ഷത്തോളം പേർക്കു പരിക്കേൽക്കുകയും ചെയ്യുന്നുണ്ട്.
ദേശീയപാതകളിൽ സുരക്ഷാ ഓഡിറ്റ് നടത്തുന്നതുൾപ്പെടെയാണു പരിഹാരമാർഗങ്ങളെന്നും മന്ത്രി പറഞ്ഞു. ഫിക്കിയുടെ (എഫ്ഐസിസിഐ) ആരാമത് റോഡ് സുരക്ഷാ പുരസ്കാര വിതരണചടങ്ങളിൽ സംസാരിക്കുകയായിരുന്നു മന്ത്രി.