ന്യൂ​ഡ​ൽ​ഹി: 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്‍റെ സാ​ധു​ത ചോ​ദ്യം​ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളി​ൽ വാ​ദം കേ​ൾ​ക്കാ​ൻ സു​പ്രീം​കോ​ട​തി പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു. ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ൽ സ​ഞ്ജ​യ് കു​മാ​ർ, കെ.​വി വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് അം​ഗ​ങ്ങ​ൾ.

ഗ്യാ​ൻ​വാ​പി ഉ​ൾ​പ്പെ​ടെ​യു​ള്ള കേ​സു​ക​ളി​ൽ പ​രാ​തി​ക്കാ​ര​നാ​യ അ​ഡ്വ. അ​ശ്വി​നി​കു​മാ​ർ ഉ​പാ​ധ്യാ​യ​യു​ടേ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ ഒ​രു കൂ​ട്ടം ഹ​ർ​ജി​ക​ളാ​ണ് കോ​ട​തി​ക്ക് മു​ന്നി​ലു​ള്ള​ത്. ഡിസംബ​ർ 12ന് ​ഉ​ച്ച​യ്ക്ക് 3.30ന് ​ബെ​ഞ്ച് ആ​ദ്യ വാ​ദം കേ​ൾ​ക്കും.

1947 ഓ​ഗ​സ്റ്റ് 15ന് ​ഇ​ന്ത്യ​യ്ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ ഏ​ത് മ​ത​ത്തി​ന്‍റെ കൈ​വ​ശ​മാ​യി​രു​ന്നോ ത​ൽ​സ്ഥി​തി തു​ട​രു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ് 1991ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മം.