പരീക്ഷയിൽ മാർക്ക് കുറഞ്ഞു; പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി
Monday, December 9, 2024 4:48 AM IST
ഭഗൽപൂർ: പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. ബീഹാറിലെ ഭഗൽപൂർ ജില്ലയിലുണ്ടായ സംഭവത്തിൽ സോമിൽ രാജ് (14) ആണ് മരിച്ചത്.
പിതാവിന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് വിദ്യാർഥി സ്വയം വെടിവയ്ക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. ഉടൻ തന്നെ സോമിൽ രാജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസ് നടത്തിയ പരിശോധനയിൽ റൂമിൽ നിന്ന് റിവോൾവറും വിദ്യാർഥിയുടെ മൊബൈൽ ഫോണും കണ്ടെടുത്തു.