നെടുമങ്ങാട്ടെ ഐടിഐ വിദ്യാര്‍ഥിനിയുടെ മരണം; പ്രതിശ്രുത വരന് കസ്റ്റഡിയില്‍
Monday, December 9, 2024 2:57 PM IST
തിരുവനന്തപുരം: നെടുമങ്ങാട് ഐടിഐ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിശ്രുത വരന് സന്ദീപ് കസ്റ്റഡിയില്‍. വഞ്ചുവം സ്വദേശി നമിത(19) ആണ് മരിച്ചത്.
നമിതയുടെ ഫോണിൽ മറ്റൊരു ആൺസുഹൃത്തിന്റെ ഫോട്ടോ കണ്ടത് സന്ദീപ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സന്ദീപ് നമിതയെ വീട്ടിലെത്തി കണ്ടിരുന്നു.
ഇയാൾ മടങ്ങിപ്പോയശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. നെടുമങ്ങാട് വഞ്ചുവം ഐടിഐയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണു നമിത. രണ്ടു വർഷം മുൻപാണ് സന്ദീപുമായി വിവാഹം ഉറപ്പിച്ചത്.