റബർപാൽ എടുക്കാൻ പോയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു
Saturday, March 8, 2025 12:30 PM IST
കാട്ടാക്കട: റബർ പാൽ എടുക്കാൻ പോയ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. കള്ളിക്കാട് പാട്ടേക്കോണത്ത് ഇന്ന് രാവിലെയാണ് സംഭവം. പട്ടേക്കോണം സ്വദേശി വസന്തകുമാരിയെ (68) ആണ് കാട്ടുപന്നി ആക്രമിച്ചത്.
സ്വന്തം പുരയിടത്തിൽ ജോലി ചെയ്യവേയാണ് വസന്തകുമാരിയെ പന്നി ആക്രമിച്ചത്. കൈയ്ക്കും കാലിനും തലയ്ക്കും ഗുരുതര പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ചയും കള്ളിക്കാട് പഞ്ചായത്തിലെ നാരകത്തിൽകുഴിയിൽ പന്നി ഒരാളെ ആക്രമിച്ചിരുന്നു.