വയനാട്ടിൽ വീണ്ടും പുലിയാക്രമണം
Saturday, May 3, 2025 9:11 AM IST
വയനാട്: ചീരാലിൽ വീണ്ടും പുലിയാക്രമണം. കരിങ്കാളികുന്ന് സ്വദേശി രാജേഷിന്റെ പശുവിനെയാണ് പുലി ആക്രമിച്ചത്.
മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലും വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ചിരുന്നു. സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു.