കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പു​ക പ​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ അ​ഞ്ച് രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഗോ​പാ​ല​ൻ, ഗം​ഗാ​ധ​ര​ൻ, സു​രേ​ന്ദ്ര​ൻ, ഗം​ഗ, ന​സീ​റ എ​ന്നി​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സ്. ഇ​വ​ർ പു​ക ശ്വ​സി​ച്ചും ശ്വാ​സം കി​ട്ടാ​തെ​യു​മാ​ണ് മ​രി​ച്ച​തെ​ന്ന് ആ​രോ​പ​ണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പി​ന്നാ​ലെ മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ടം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു. പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​ലൂ​ടെ മാ​ത്ര​മേ മ​ര​ണ​ത്തി​ലു​ണ്ടാ​യ സം​ശ​യം ദൂ​രീ​ക​രി​ക്കാ​നാ​വൂ എ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.