കോട്ടയത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി
Saturday, May 3, 2025 6:38 PM IST
കോട്ടയം: ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർഥികളായ അമല്‍ കെ ജോമോന്, ആല്ബിന് ജോസഫ് എന്നിവരെയാണ് കാണാതായത്.
വിദ്യാർഥികൾക്കായി ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുകയാണ്. നാല് വിദ്യാർഥികൾ ആണ് പുഴയിൽ കുളിക്കാൻ എത്തിയത്.