ഗേറ്റും മതിലും തകർന്ന് വീണു; അഞ്ചു വയസുകാരന് ദാരുണാന്ത്യം
Saturday, May 3, 2025 9:22 PM IST
പാലക്കാട്: ഗേറ്റും മതിലും തകർന്ന് വീണ് അഞ്ചു വയസുകാരന് ദാരുണാന്ത്യം. പാലക്കാട് എലപ്പുള്ളിയിലുണ്ടായ സംഭവത്തിൽ നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകൻ അഭിനിത്താണ് മരിച്ചത്.
കുട്ടികൾ പഴയ ഗേറ്റിൽ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും കൽതൂണും കുഞ്ഞിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.