കോ​ഴി​ക്കോ​ട്: പൂ​ന​ത്ത് കാ​രി​പാ​റ മീ​ത്ത​ലി​ൽ ക​ണ്ട​ത് കാ​ട്ടു​പൂ​ച്ച​യെ​യാ​ണെ​ന്ന് വ​നം വ​കു​പ്പ്. പു​ലി​യെ​ന്ന് സം​ശ​യി​ച്ച മൃ​ഗ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് വ​നം വ​കു​പ്പ് കാ​ട്ടു പൂ​ച്ച​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്.

മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി ശ​രീ​ഫ​യു​ടെ വീ​ടി​ന് സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 7.45 നാ​ണ് കാ​ട്ടു​പൂ​ച്ച​യെ ക​ണ്ട​ത്. തു​ട​ർ​ന്ന് ഇ​ത് പു​ലി​യാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച നാ​ട്ടു​കാ​ർ വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കാ​ട്ടു​പൂ​ച്ച​യാ​ണെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വ​ലി​യ ആ​ശ​ങ്ക​യാ​ണ് ഒ​ഴി​ഞ്ഞ​ത്. എ​ങ്കി​ലും വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കും.