കു​ട​ക്: ക​ർ​ണാ​ട​ക​യി​ലെ കു​ട​കി​ൽ ക​ണ്ണൂ​ർ സ്വ​ദേ​ശി പ്ര​ദീ​പ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ അ​ഞ്ച് പേ​ർ അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ അ​നി​ൽ, ഹ​രീ​ഷ്, സ്റ്റീ​ഫ​ൻ, കാ​ർ​ത്തി​ക്, ദീ​പ​ക് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഗോ​ണി​ക്കു​പ്പ പോ​ലീ​സാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. മോ​ഷ​ണ​ത്തി​നാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഏ​പ്രി​ൽ 23നാ​ണ് വി​രാ​ജ്പേ​ട്ട ബി ​ഷെ​ട്ടി​ഗി​രി​യി​ലെ സ്വ​ന്തം തോ​ട്ട​ത്തി​ലെ വീ​ട്ടി​ൽ പ്ര​ദീ​പി​നെ ക​ഴു​ത്തി​ൽ കേ​ബി​ൾ മു​റു​ക്കി കൊ​ല്ല​പ്പെ​ടു​ത്തി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

സ്ഥ​ലം വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സാ​രി​ക്കാ​നെ​ന്ന പേ​രി​ൽ എ​ത്തി​യ പ്ര​തി​ക​ൾ ആ​സൂ​ത്രി​ത​മാ​യി പ്ര​ദീ​പി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ​ണം ക​വ​രു​ക​യാ​യി​രു​ന്നു. 13 ല​ക്ഷ​ത്തോ​ളം രൂ​പ സം​ഘം മോ​ഷ്ടി​ച്ചു.

സ്വ​ത്ത്‌ രേ​ഖ​ക​ളും മൊ​ബൈ​ൽ ഫോ​ണും ക​വ​ർ​ന്നു. ഇ​വ​ർ ഉ​പ​യോ​ഗി​ച്ച ബൈ​ക്കു​ക​ളും മോ​ഷ​ണ മു​ത​ലു​ക​ളും പോ​ലീ​സ് പി​ടി​കൂ​ടി. വ​ർ​ഷ​ങ്ങ​ളാ​യി കു​ട​കി​ലാ​യി​രു​ന്നു പ്ര​ദീ​പ​ൻ താ​മ​സം.