ഹൈവേ വികസനം: പുനരധിവാസ മറവിൽ ഉദ്യോഗസ്ഥ അഴിമതി
Sunday, May 4, 2025 2:50 AM IST
തിരുവനന്തപുരം: ഹൈവേ വികസനത്തിന് ഭൂമി ഏറ്റെടുത്തതിലും പുനരധിവാസ ഫണ്ട് അനുവദിച്ചതിലും റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ അഴിമതി നടന്നതായി വിജിലൻസ് കണ്ടെത്തൽ.
ഭൂമി ഏറ്റെടുക്കലിന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന 32 ഓഫീസുകളിൽ ശനിയാഴ്ച വിജിലൻസ് നടത്തിയ ഓപ്പറേഷൻ ‘അധിഗ്രഹണി ’ലാണ് കണ്ടെത്തൽ.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ ക്രമക്കേട് -ആറ്. കൊല്ലം -അഞ്ച്, എറണാകുളം -നാല്, ആലപ്പുഴ, കോഴിക്കോട്, കണ്ണൂർ - മൂന്ന് വീതം. മലപ്പുറം, കാസർഗോഡ് രണ്ട് വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട് ഒന്നുവീതവും ക്രമക്കേട് കണ്ടെത്തി.