ക​ല്‍​പ്പ​റ്റ: മു​ണ്ട​ക്കൈ - ചൂ​ര​ല്‍​മ​ല ഉ​രു​ള്‍​പ്പൊ​ട്ട​ലി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വെ​ള്ളാ​ര്‍​മ​ല സ്‌​കൂ​ളി​ന് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ നൂ​റ് മേ​നി വി​ജ​യം. 55 വി​ദ്യാ​ർ​ഥി​ക​ളാ​ണ് വെ​ള്ളാ​ർ​മ​ല ഹൈ​സ്കൂ​ളി​ൽ നി​ന്നും പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തി​യ​ത്.

ഒ​രു വി​ദ്യാ​ർ​ഥി​ക്ക് എ​ല്ലാ വി​ഷ​യ​ത്തി​നും എ ​പ്ല​സ് ല​ഭി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ വെ​ള്ളാ​ർ​മ​ല സ്കൂ​ളി​ലെ 32 പേ​ർ മ​രി​ച്ചി​രു​ന്നു. ഇ​തി​ൽ ഏ​ഴു​പേ​ർ ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തേ​ണ്ട​താ​യി​രു​ന്നു. സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്ന​തി​നാ​ൽ മേ​പ്പാ​ടി സ്കൂ​ളി​നോ​ടൊ​പ്പ​മു​ള്ള കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ൾ വെ​ള്ളാ​ർ​മ​ല സ്കൂ​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

അ​തി​ജീ​വ​ന​ത്തി​ന്‍റെ മ​ഹാ​ശ​ക്തി​യാ​ണ് വെ​ള്ളാ​ർ​മ​ല ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ജ​യ​മെ​ന്ന് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.