ഒ​ട്ടാ​വ: കാ​ന​ഡ​യി​ൽ പു​തി​യ മാ​ർ​ക്ക് കാ​ർ​ണി മ​ന്ത്രി​സ​ഭ രൂ​പീ​കൃ​ത​മാ​യി. 28 കാ​ബി​ന​റ്റ് മ​ന്ത്രി​മാ​രാ​ണ് പു​തി​യ മ​ന്ത്രി​സ​ഭ​യി​ലു​ള്ള​ത്.

ഇ​തി​ൽ 24 പേ​ർ പു​തു​മു​ഖ​ങ്ങ​ളാ​ണ്. മ​ന്ത്രി​സ​ഭ രൂ​പീ​കൃ​ത​മാ​യ​തി​ന് പി​ന്നാ​ലെ​യു​ള​ള ആ​ദ്യ മ​ന്ത്രി​സ​ഭാ​യോ​ഗം ഇ​ന്ന് ന​ട​ക്കും.

ഈ ​മാ​സം 27നാ​ണ് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം. ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ അ​നി​ത ആ​ന​ന്ദ് ആ​ണ് പു​തി​യ വി​ദേ​ശകാ​ര്യമ​ന്ത്രി. അ​നി​ത ആ​ന​ന്ദ് നേ​ര​ത്തെ പ്ര​തി​രോ​ധ വ​കു​പ്പി​ന്‍റെ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ണ്ട്.

മ​നീ​ന്ദ​ർ സിം​ഗ് സ​ന്ധു അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര മ​ന്ത്രി​യാ​കും.