""സൈന്യത്തിന്റെ ശക്തിയില്‍ അഭിമാനം''; ശ്രീനഗര്‍ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി
Thursday, May 15, 2025 12:55 PM IST
ശ്രീനഗര്‍: സൈന്യത്തിന്റെ ശക്തിയില്‍ അഭിമാനമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ശ്രീനഗറിൽ എത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇന്ത്യന്‍ സൈന്യം പഠിപ്പിച്ച പാഠം ഭീകരര്‍ ഓര്‍ക്കും. ഭീകരര്‍ക്കെതിരെ നിലകൊണ്ട കാഷ്മീര്‍ ജനതയുടെ നിലപാടിലും അഭിമാനമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
ഇന്ത്യ-പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ കാര്യങ്ങൾ അവലോകനം ചെയ്യാനാണ് പ്രതിരോധമന്ത്രി ശ്രീനഗറിലെത്തിയത്. പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇതാദ്യമായാണ് പ്രതിരോധമന്ത്രി കാഷ്മീർ സന്ദർശിക്കുന്നത്.
ശ്രീനഗറിൽ വിമാനമിറങ്ങിയ മന്ത്രിയെ, വിമാനത്താവളത്തിൽ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സ്വീകരിച്ചു. സൈനികരുമായി ആശയവിനിമയം നടത്തുന്ന രാജ്നാഥ് സിംഗ് വെടിനിർത്തലിന് ശേഷമുള്ള കാഷ്മീരിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യും.