മോ​സ്‌​കോ: റ​ഷ്യ​ൻ ക​ര​സേ​നാ​മേ​ധാ​വി ജ​ന​റ​ൽ ഒ​ലെ​ഗ് സ​ല്യു​കോ​വി​നെ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ർ പു​ടി​ൻ പു​റ​ത്താ​ക്കി. കാ​ര​ണ​മെ​ന്തെ​ന്ന് വി​ശ​ദീ​ക​രി​ച്ചി​ട്ടി​ല്ല.

70-കാ​ര​നാ​യ സ​ല്യു​കോ​വി​നെ ദേ​ശീ​യ സു​ര​ക്ഷാ​സ​മി​തി സെ​ക്ര​ട്ട​റി സെ​ർ​ഗെ​യ് ഷൊ​യി​ഗു​വി​ന്‍റെ ഡെ​പ്യൂ​ട്ടി​യാ​യി നി​യ​മി​ച്ചു. പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രു​ന്ന ഷൊ​യി​ഗു​വി​നെ​യും പു​ടി​ൻ കാ​ര​ണം വി​ശ​ദീ​ക​രി​ക്കാ​തെ​യാ​ണ് മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കി​യ​ത്.