മും​ബൈ: എ​ൻ​സി​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വ് ഛഗ​ൻ ഭു​ഗ്ബ​ൽ മ​ന്ത്രി​സ​ഭ​യി​ലേ​യ്ക്ക് എ​ന്ന് സൂ​ച​ന. ഇ​ന്ന് മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

"ത​ന്നെ മ​ന്ത്രി​യാ​യി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​രം. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​ത്തി​ന് സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കു​മെ​ന്നാ​ണ് ത​ന്നെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.'- ഛഗ​ൻ ഭു​ഗ്ബ​ൽ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഛഗ​ൻ ഭു​ജ്ബ​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന കാ​ര്യം സ​ർ​ക്കാ​ർ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഈ​ക്കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

രാ​ജി​വ​ച്ച എ​ൻ​സി​പി നേ​താ​വ് ധ​ന​ജ്ഞ​യ് മു​ണ്ഡ​യ്ക്ക് പ​ക​ര​മാ​ണ് ഛഗ​നെ മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​താ​ണ് സൂ​ച​ന.