ലോഡ് ചെയ്ത വിവരം പറഞ്ഞില്ല; എസ്ഐയുടെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടി
Thursday, May 22, 2025 5:05 PM IST
പത്തനംതിട്ട: പരിശോധനയ്ക്കിടെ എസ്ഐയുടെ കൈയിലിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടിയതിൽ അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട എആര്‍ ക്യാമ്പില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിൽ ആർക്കും പരിക്കില്ല.
തോക്ക് താഴേക്ക് പിടിച്ചതിനാൽ അപകടം ഒഴിവായി. പണത്തിന് എസ്കോട്ട് പോകുന്നതിനു മുന്നോടിയായിട്ടാണ് ആര്‍മര്‍ എസ്ഐ തോക്കിന്റെ ട്രിഗര്‍ വലിച്ചുനോക്കിയത്.
ലോഡ് ചെയ്ത വിവരം പറയാതെ മറ്റൊരു ഉദ്യോഗസ്ഥന് തോക്ക് കൈമാറിയതാണ് സംഭവത്തിനടിസ്ഥാനം. ലോഡ് ചെയ്തിരിക്കുന്ന വിവരം സാധാരണ രീതിയില്‍ തോക്ക് കൈമാറുമ്പോള്‍ അറിയിക്കേണ്ടതായിരുന്നു.
എന്നാൽ തോക്ക് ലോഡ് ചെയ്ത കാര്യം തന്നോട് ആരും പറഞ്ഞില്ലെന്നും അബദ്ധത്തിൽ ട്രിഗര്‍ വലിച്ചപ്പോൾ വെടിപൊട്ടുകയായിരുന്നുവെന്നും എസ്ഐ പറഞ്ഞു.