കാസര്‍ഗോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Friday, May 23, 2025 9:57 AM IST
കാസര്‍ഗോഡ്: ബേവിഞ്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയര്‍ന്ന ഉടനെ ഇറങ്ങി ഓടിയതിനാല്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
രാവിലെ അഞ്ചോടെയാണ് സംഭവം. മുംബൈയില്‍ നിന്ന് കണ്ണൂര്‍ കണ്ണപുരത്തേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. 50 ദിവസം മുമ്പ് വാങ്ങിയ സിഎന്‍ജി കാറാണ് കത്തിയതെന്നാണ് വിവരം.