ശ്രേയസ് അയ്യറിന് അർധ സെഞ്ചുറി; ഡൽഹിക്ക് 207 റൺസ് വിജയ ലക്ഷ്യം
Saturday, May 24, 2025 10:03 PM IST
ജയ്പൂര്‍: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ഡല്‍ഹി ക്യാപിറ്റല്‍സിന് 207 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ(53) അർധ സെഞ്ചുറി നേടി.
അവസാന ഓവറുകളിൽ മാര്‍ക്കസ് സ്റ്റോയിനസ് നടത്തിയ (16 പന്തിൽ 44) കടന്നാക്രമണമാണ് ടീമിനെ മികച്ച സ്കോറിലെത്തിച്ചത്. ജോഷ് ഇന്‍ഗ്ലിസ് (12 പന്തില്‍ 32), പ്രഭ്സിമ്രാന് സിംഗ് (18 പന്തില്‍ 28) എന്നിവരുടെ ഇന്നിംഗ്സുകളും നിര്‍ണായകമായി.
ഡൽഹിക്കായി മുസ്തഫിസുര്‍ റഹ്മാന് മൂന്നും വിപ്രജ് നിഗം, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.