അ​ബു​ദാ​ബി: ഗാ​സ​യി​ലേ​ക്കു​ള്ള യു​എ​ഇ ട്ര​ക്കു​ക​ൾ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​സ്ര​യേ​ൽ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സ്ഥ​ല​ത്തു​വ​ച്ചാ​ണ് സം​ഭ​വം. യു​എ​ഇ​യി​ലെ പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഗാ​സ​യി​ൽ പ്ര​വേ​ശി​ച്ച 24 ട്ര​ക്കു​ക​ളി​ൽ ഒ​ന്നു​മാ​ത്ര​മാ​ണ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ഗാ​സ​യി​ലെ യു​എ​ഇ ദൗ​ത്യ​സം​ഘം ഇ​സ്ര​യേ​ലി​നെ കു​റ്റ​പ്പെ​ടു​ത്തി. ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​ൻ ഇ​സ്ര​യേ​ലും യു​എ​ഇ​യും ക​ഴി​ഞ്ഞ​ദി​വ​സം ധാ​ര​ണ​യി​ലെ​ത്തി​യി​രു​ന്നു.

നി​ല​വി​ൽ ക​ടു​ത്ത ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി​യി​ലാ​ണ് ഗാ​സ. സ​ഹാ​യ​മെ​ത്തി​ച്ചി​ല്ലെ​ങ്കി​ൽ ഗാ​സ​യി​ൽ അ​ടു​ത്ത 48 മ​ണി​ക്കൂ​റി​ന​കം 14,000 കു​ട്ടി​ക​ൾ​ക്ക്‌ ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഹ്യു​മാ​നി​റ്റേ​റി​യ​ൻ വി​ഭാ​ഗം മേ​ധാ​വി ക​ഴി​ഞ്ഞ​ദി​വ​സം വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.