പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി; ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും
Monday, May 26, 2025 5:47 PM IST
പാലക്കാട്: റോഡരികിൽ പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തി. നെല്ലിയാമ്പതി സീതാർകുണ്ടിലേക്കുള്ള പോബ്സൺ റോഡരികിലാണ് തലയ്ക്ക് പരിക്കേറ്റ നിലയിൽ പുലിയെ കണ്ടെത്തിയത്.
വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിലാണ് പുലിക്ക് പരിക്കേറ്റതെന്ന നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തിയശേഷം പുലിയെ ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.